പാലക്കാട്: വി.ടി. ബല്‍റാം എം.എല്‍.എ ക്വാറന്റൈനില്‍ പ്രവേശിച്ചു. തൃത്താല സ്റ്റേഷനിലെ കൊവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനനുമായി സമ്പര്‍ക്കത്തിലേര്‍പ്പട്ടതിനെ തുടര്‍ന്നാണ് ബല്‍റാം നിരീക്ഷണത്തില്‍ പോയത്. എംഎല്‍എ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പരുതൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടു താനും ഇദ്ദേഹവും സമ്പര്‍ക്കത്തിലുണ്ടായിരുന്നെന്ന് എംഎല്‍എ അറിയിച്ചു. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നിന്ന് കൊവിഡ് പരിശോധനക്കുള്ള സ്വാബ് എടുത്തിട്ടുണ്ടെന്നും അതിന്റെ ഫലം വരുന്നതുവരെ ക്വാറന്റൈന്‍ തുടരുമെന്നും എംഎല്‍എ വ്യക്തമാക്കി.
ഓഗസ്റ്റ് 12-ന് പരിശോധനയ്ക്കു വിധേയനായ പോലീസുകാരനു വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News