KeralaNewsRECENT POSTS
‘ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍ നാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും..’ പാട്ടുപാടി പ്രതിഷേധിച്ച് വി.ടി ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി വി.ടി ബല്‍റാം എംഎല്‍എ. പാട്ട് പാടിയാണ് നേതാവ് നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത കലാകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എംഎല്‍എയെത്തിയത്. പിന്നീട് കലാകാരന്‍മാര്‍ക്കൊപ്പം പാട്ടുപാടി പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. ”ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍ നാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും..” എന്ന പാട്ടാണ് വിടി ബല്‍റാം ആലപിച്ചത്.
തൃശ്ശൂരും എറണാകുളത്തും ഉള്‍പ്പടെ പല തരത്തിലുള്ള പ്രതിഷേധമാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉയരുന്നത്. ‘തൃത്താലയുടെ പൗരപ്രതിഷേധത്തില്‍ അണിനിരന്ന കലാകാരന്മാര്‍ക്ക് സ്നേഹാഭിവാദ്യങ്ങള്‍’ എന്ന് കുറിച്ചുകൊണ്ടാണ് എംഎല്‍എ പാട്ടുപാടിയുള്ള പ്രതിഷേധ പ്രകടനം പങ്കുവെച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News