മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സുപ്രീം കോടതി വിധിയെ അനുകൂലിച്ച് വി.എസ്; ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണം
തിരുവനന്തപുരം: കൊച്ചി മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വിധിയെന്ന് വി.എസ് ചൂണ്ടിക്കാട്ടി. അഴിമതിക്കും നിയമലംഘനത്തിനു കൂട്ട് നില്‍ക്കരുതെന്നും ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സുപ്രീംകോടതി വിധിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. മരടിലെ ഫ്‌ളാറ്റുടമകള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാട് സിപിഎം സ്വീകരിക്കുന്നതിനിടെയാണ് വി.എസ്. അച്ചുതാനന്ദനും സിപിഐയുമെല്ലാം കോടതി വിധിയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് വൈകീട്ട് ചേരാനിരിക്കെയാണ് വിധിയെ അനുകൂലിച്ച് വി.എസ് രംഗത്തെത്തയിരിക്കുന്നത്. തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ സെപ്റ്റംബര്‍ 20ന് മുമ്പ് പൊളിച്ചു നീക്കണമെന്നാണ് സുപ്രീം കോടതി വിധി.