KeralaNewsRECENT POSTS
വി.പി സാനു വിവാഹിതനാകുന്നു; വധു ആരാണെന്ന് അറിയേണ്ടേ
മലപ്പുറം: എസ്.എഫ്.ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനു വിവാഹിതനാകുന്നു. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക വിദ്യാര്‍ഥി ഗാഥ എം ദാസാണ് വധു. സാനു തന്നെയാണ് വിവാഹകാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഡിസംബര്‍ 30ന് സാനുവിന്റെ നാടായ വളാഞ്ചേരിയില്‍ വെച്ചായിരിക്കും ലളിതമായ വിവാഹ ചടങ്ങുകള്‍.
മലപ്പുറം വളാഞ്ചേരിയിലെ സാഗര്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 30 ന് വൈകിട്ട് നാലിനും എട്ടിനും ഇടയില്‍ വിവാഹ സത്കാരം നടക്കും. എസ്എഫ് എ ദേശീയ സെക്രട്ടറി മയൂഖ് ബിശ്വാസടക്കമുള്ളവര്‍ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു വിപി സാനു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News