KeralaNewsRECENT POSTS

ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ അരാജകത്വവാദികളാകുന്നു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി. മുരളീധരന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് ഗാലറിയ്ക്ക് വേണ്ടിയുള്ള പ്രകടനം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ അരാജകത്വവാദികളാവുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എസ്.സി എംപ്ലോയിസ് സംഘ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നു. അവര്‍ പ്രതിഷേധിക്കുകയാണെങ്കില്‍ അവരുടെ ശമ്ബളം വേണ്ടെന്ന് വയ്ക്കണമെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും അവരുടെ മുന്‍ നിലപാടുകള്‍ പരിശോധിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ആരുടേയും പൗരത്വം നിഷേധിക്കുന്ന വ്യവസ്ഥ ബില്ലില്‍ ഇല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. പാകിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും മത രാഷ്ട്രങ്ങളായതിനാലാണ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക വ്യവസ്ഥ ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വഭേതഗതി നിയമത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ കബളിപ്പിക്കപ്പെടുന്നുവെന്നും സംസ്ഥാനത്തെ മാദ്ധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത രാജ്യം മുഴുവന്‍ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാകുന്നതെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker