CrimeKeralaNews

മകളെ കണ്മുന്നിൽ ബലാത്സംഗം ചെയ്യാൻ ശ്രമം, സ്വന്തം ഭർത്താവിനെ ബാറ്റിനടിച്ച് കൊന്ന ഉഷാറാണി,അമ്പരപ്പിയ്ക്കുന്ന കഥയിങ്ങനെ

കൊച്ചി:ജീവിതത്തില്‍ സംഭവിച്ച അപ്രതീക്ഷിത ദുരന്തങ്ങളുടെ വക്കില്‍ നിന്നും സ്വന്തം മകള്‍ക്ക് വേണ്ടി ജീവിതത്തിലേക്ക് തിരികെ കയറിവന്ന അമ്മയാണ് ഉഷ റാണി.

2010 ല്‍ കേരളത്തെ പിടിച്ചുകുലുക്കിയ കേസായിരുന്നു ഉഷ റാണിയുടേത്. കൊലപാതകം ഒരിക്കലും ന്യായീകരിക്കാനാകാത്ത തെറ്റാണ്. പക്ഷെ, സ്വന്തം മകളുടെ മാനം രക്ഷിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഉഷ റാണിയെ കോടതി ശിക്ഷിച്ചില്ല. കൊലപാതകത്തിന്റെ സാഹചര്യം കണക്കിലെടുത്തായിരുന്നു കോടതി ഉഷയെ വെറുതെവിട്ടത്. ഉഷ റാണി എന്ന അമ്മയുടെ യഥാര്‍ത്ഥ കഥ ഏവരെയും അമ്ബരപ്പിക്കുന്നതായിരുന്നു.

പതിനെട്ടാം വയസ്സിലായിരുന്നു ഉഷയുടെ വിവാഹം. ഒരുപാട് സ്വപ്നങ്ങളോട് കൂടി ഭര്‍ത്താവിന്റെ വീട്ടിലേക്ക് കയറിച്ചെന്ന ഉഷയ്ക്ക് പക്ഷെ, അനുഭവിക്കേണ്ടി വന്നത് കയ്പ്പേറിയ ജീവിതാനുഭവങ്ങളായിരുന്നു. മദ്യപാനിയായ ഭര്‍ത്താവ് ഉഷയെയും വീട്ടുകാരെയും പലകുറി സാമ്ബത്തികമായി ചൂഷണം ചെയ്തു. പല ബിസിനസുകള്‍ ചെയ്യണമെന്ന് പറഞ്ഞ് ഭര്‍ത്താവ് ഉഷയുടെ മാതാപിതാക്കളില്‍ നിന്നും വന്‍തുക വാങ്ങിയെടുത്തു. സാമ്ബത്തിക ചൂഷണത്തിന് പിന്നാലെ, ശാരീരിക പീഡനവും ആരംഭിച്ചു. ഇതിനിടയില്‍, ഭര്‍ത്താവിന്റെ വിദ്യാഭ്യാസമില്ലാത്ത സഹോദരിക്കുവേണ്ടി ഉഷയുടെ എംഫില്‍ പാസായ സഹോദരനെ കല്യാണം ആലോചിക്കണമെന്ന ആവശ്യവുമായി ഭര്‍ത്താവിന്റെ വീട്ടുകാരെത്തി. ഉഷയുടെ വീട്ടുകാര്‍ ഇതു നിരസിച്ചു. ഇതോടെ, ഭര്‍തൃ വീട്ടുകാര്‍ ഉഷയ്ക്കുനേരെയുള്ള മര്‍ദ്ദനം കടുപ്പിച്ചു.

നാല് മക്കളെയോര്‍ത്ത് ഉഷ എല്ലാം സഹിച്ചു. മൂത്തമകളെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന ആള്‍ക്കു വിവാഹം കഴിപ്പിച്ചുകൊടുക്കാന്‍ ശ്രമിച്ചതോടെ ഉഷ പ്രതികരിച്ചു തുടങ്ങി. വിവാഹത്തിനു തയാറാകാത്ത 14 വയസ്സുള്ള പെണ്‍കുട്ടിയുടെ പഠിത്തം ഉഷയുടെ ഭര്‍ത്താവ് നിര്‍ത്തിച്ചു. സ്കൂളിലെ പ്രധാനാധ്യാപികയുടെ സഹായത്തോടെ ഉഷ മകളുടെ വിദ്യാഭ്യാസം തുടരാനുള്ള വഴികളൊരുക്കി. ഇതറിഞ്ഞ ഭര്‍തൃവീട്ടുകാര്‍ ഉഷയുടെ രണ്ടുകാലും തല്ലിയൊടിച്ചു. രണ്ട് വയസുകാരനായ മകനാണ് അമ്മ അനുഭവിക്കുന്ന ദുരിതങ്ങള്‍ പോലീസിനെ അറിയിച്ചത്. ഇതോടെ പോലീസ് ഇടപെട്ട് ഉഷ സ്വന്തം വീട്ടിലേക്ക് മാറി. 2003 ലായിരുന്നു ഈ സംഭവം. വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഉഷ ശ്രമം ആരംഭിച്ചു. വിവാഹമോചനത്തിന് അപേക്ഷ നല്‍കിയ ഉഷ സ്ത്രീധനത്തുകയും ആഭരണങ്ങളും തിരികെ വേണമെന്നാവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കി.

ഉഷയ്‌ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്ശങ്ങളായിരുന്നു ഇവര്‍ നടത്തിയത്. ഉഷയുടെ ജീവിതമറിഞ്ഞ മധുര സര്‍ക്കാര്‍ അവര്‍ക്ക് കൈത്താങ്ങായി എത്തി. അധികം വൈകാതെ തമിഴ്നാട് ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ അഡ്മിന്‍ വിഭാഗത്തിന്റെ ചുമതല ഉഷയ്ക്കു ലഭിച്ചു. ജോലി ചെയ്യുന്നതിനൊപ്പം ബിരുദം പൂര്‍ത്തിയാക്കാനും ഉഷ പരിശ്രമിച്ചു. കുട്ടികളുടെ പഠനവും തന്റെ ചികിത്സയും നടത്തി. ഇതിനിടെ വിവാഹമോചനം നേടി. ബിസിനസ് തകര്‍ന്ന് ആകെ അവശനിലയിലായ ഭര്‍ത്താവ് ഉഷയെ തേടിയെത്തി. അച്ഛന്‍ മാറിയെന്ന് കരുതിയ മക്കള്‍ അച്ഛനെ കൂടെ താമസിപ്പിക്കാന്‍ ഉഷയോട് ആവശ്യപ്പെട്ടു. മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഉഷ അയാളെ വീട്ടില്‍ താനാകാന്‍ അനുവദിച്ചു.

എന്നാല്‍, തന്റെ ബിസിനസ് സാമ്രാജ്യം തകരുകയും ഉഷ മെച്ചപ്പെട്ട രീതിയില്‍ ജീവിതം ആരംഭിക്കുകയും ചെയ്തത് കണ്ടതോടെ പ്രതികാരം ചെയ്യാന്‍ വേണ്ടിയായിരുന്നു അയാള്‍ തിരിച്ചെത്തിയതെന്ന കാര്യം ആരും അറിഞ്ഞില്ല. ആരോഗ്യ നില വളരെ മോശമായ അയാളുടെ ശരീരം മുഴുവന്‍ വ്രണങ്ങളായിരുന്നു. വഴിവിട്ട ജീവിതം അയാളെ എയ്ഡ്സ് രോഗിയുമാക്കിയിരുന്നു. എന്നിട്ടും മക്കള്‍ക്ക് വേണ്ടി ഉഷ അയാളെ നോക്കി. ഇതിനിടയില്‍ വീട്ടിലെ ഭരണം ഏറ്റെടുക്കാന്‍ ഇയാള്‍ ശ്രമം നടത്തി. തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാതെ ഉഷ ഇയാളെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. തിരിച്ചു വന്ന അയാള്‍ ഉഷയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതു തടയാനെത്തിയ മകളെ വലിച്ചിഴച്ചുകൊണ്ട് അയാള്‍ മുറിയില്‍ കയറി. അമ്മ വന്നില്ലെങ്കില്‍ നീ മതി എന്നു പറഞ്ഞായിരുന്നു ആക്രമണം

മകളുടെ മാനം നഷ്ടപ്പെടാതിരിക്കാനായി ഉഷയ്ക്ക് ഒടുവില്‍ സ്വന്തം ഭര്‍ത്താവ് ആയിരുന്ന മനുഷ്യനെ കൊല്ലേണ്ടി വന്നു. മകന്റെ ക്രിക്കറ്റ് ബാറ്റുമായി ഉഷ മുറിയുടെ ജനല്‍ച്ചില്ലു പൊട്ടിച്ച്‌ അകത്തുകയറി. മകളുടെ വസ്ത്രങ്ങളഴിക്കാന്‍ ശ്രമിക്കുന്ന അയാളുടെ തലയ്ക്ക് ആഞ്ഞടിച്ചു. അനക്കം നിലയ്ക്കും വരെ തല്ലി. ഉടന്‍ വൈകാതെ ഉഷ പോലീസില്‍ കീഴടങ്ങി. കൊലപാതകത്തിന്റെ സാഹചര്യം കണക്കിലെടുത്ത കോടതി ഉഷയെ ശിക്ഷിച്ചില്ല. ഇതിനു ശേഷം ബിരുദാനന്ത ബിരുദം പൂര്‍ത്തിയാക്കിയ ഉഷ ബാങ്ക് പരീക്ഷയുടെ പരിശീലത്തിനു വേണ്ടി യൂണിവേഴ്സിറ്റിയിലെ ജോലി വിട്ടു. കഠിന പ്രയത്നത്താല്‍ ബാങ്കില്‍ ജോലിനേടി. നാലു മക്കളെയും പഠിപ്പിച്ച്‌ വളര്‍ത്തിയ ഉഷയുടെ ജീവിതം പല സ്ത്രീകളും അമ്ബരപ്പോടെയാണ് നോക്കിക്കാണുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button