27.3 C
Kottayam
Friday, April 19, 2024

ഉണ്ണി ആറിന്റെ ‘വാങ്ക്’ സിനിമയാകുന്നു; സംവിധാനം വി.കെ പ്രശാന്തിന്റെ മകള്‍ കാവ്യ

Must read

പ്രശസ്ത എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ വാങ്ക് സിനിമയാകുന്നു.
സംവിധായകന്‍ വി.കെ പ്രശാന്തിന്റെ മകള്‍ കാവ്യ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാങ്കിന്റെ ടൈറ്റില്‍ ലോഞ്ച് പോസ്റ്റര്‍ പുറത്തിറങ്ങി. ഷബ്ന മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ. ആദ്യമായാണ് ഒരു ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും സ്ത്രീകള്‍ നിര്‍വ്വഹിക്കുന്ന സിനിമ മലയാളത്തില്‍ ഉണ്ടാവുന്നത്.

മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ഛായാഗ്രാഹണം. അനശ്വര രാജന്‍, നന്ദന വര്‍ണ, ഗോപിക, മീനാക്ഷി, മേജര്‍ രവി, ജോയ് മാത്യു, പ്രകാശ് ബാരെ തുടങ്ങിയ താര നിര വാങ്കില്‍ അണിനിരക്കുന്നു. ഒരു സ്ത്രീ നിസ്‌കരിക്കുന്നതും ഇന്ത്യന്‍ പതാകയുടെ നിറങ്ങളിലുള്ള ടൈറ്റില്‍ ഫോണ്ടുമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്. ട്രെന്‍ഡ്സ് ആന്‍ഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് 7ജെ ഫിലിംസും ഷിമോഗ ക്രിയേഷന്‍സും ചിത്രം അവതരിപ്പിക്കുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് റാഫീക്ക് മംഗലശ്ശേരി എന്ന നാടകാകൃത്ത് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള കിതാബ് എന്ന നാടകം ഉണ്ണി ആറിന്റെ ഈ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്‌കൂള്‍ കലോത്സവത്തിനായി തയ്യാറാക്കിയത് വിവാദമായിരുന്നു. പിതാവിനെ പോലെ വാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണിത്. കോഴിക്കോട് ജില്ലാ സ്‌കൂള്‍ യൂത്ത്ഫെസ്റ്റിവലില്‍ നാടകം ഒന്നാമതെത്തിയെങ്കിലും തുടര്‍ന്നുള്ള പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീടുള്ള അവതരണം നടന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week