മമ്മൂട്ടിയുടെ ‘ഉണ്ട’ കാണാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെത്തി
തിരുവനന്തപുരം: മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഥപറയുന്ന ചിത്രം ‘ഉണ്ട’ കാണാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ എത്തി. തിരുവനന്തപുരത്ത് വച്ച് നടന്ന പ്രത്യേക പ്രദര്‍ശനം കാണാന്‍ ബെഹ്റക്കൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. മികച്ച അഭിപ്രായമാണ് ഉണ്ടയെ കുറിച്ച് പോലീസ് മേധാവി രേഖപ്പെടുത്തിയത്. ഒട്ടും നാടകീയമല്ലാതെ യഥാര്‍ഥ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ഉണ്ടയെന്ന് ബെഹ്റ സിനിമ കണ്ട് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു. വളരെ റിയലസ്റ്റിക്കായാണ് ചിത്രം കഥ പറയുന്നതെന്നും പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന യഥാര്‍ഥ സംഭവങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും ബെഹ്റ അഭിപ്രായപ്പെട്ടു. ഇന്നലെ വൈകീട്ടായിരുന്നു പൊലീസ് മേധാവിക്കായുള്ള പ്രത്യേക പ്രദര്‍ശനം നടന്നത്.
ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. വിനയ് ഫോര്‍ട്ട്, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ‘ഉണ്ട’യില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കുന്ന ‘ഉണ്ട’യില്‍ ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്.