CrimeKeralaNews

നിഗൂഡതകളുടെ അന്തപ്പുരം,’ഉമാമന്ദിരം’ കരമനയിലെ ഭാര്‍ഗവീനിലയം

തിരുവനന്തപുരം 16 സെന്റില്‍ സ്ഥിതി ചെയ്യുന്ന ഇടിഞ്ഞുപൊളിയാറായ പഴയ തറവാട്.ഒറ്റനോട്ടത്തില്‍ ഭാര്‍ഗവീനിലയത്തിനെ അനുസ്മരിപ്പിയ്ക്കും.ഓടിട്ട വീടിന്റെ മുന്‍ഭാഗം മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട നിലയിലുള്ളത്.50 വര്‍ഷത്തിലേറെ പഴക്കമുള്ള നാലുകെട്ട് മാതൃകയിലുള്ള വീട്ടില്‍ നിരവധി മുറികളുണ്ട്. വീടിനു മുന്നില്‍ വച്ചിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളില്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത കുടുബാംഗങ്ങള്‍.ഒപ്പം തിരുവിതാംകൂര്‍ മുന്‍ മഹാരാജാവിന്റെയും റാണിയുടെയും ചിത്രങ്ങളും കാണാം. മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയ്ക്ക് 1960ല്‍ നല്‍കിയ ഒരു യാത്രയപ്പിന്റെ ചിത്രവും ഇവിടെ തൂക്കിയിരിയ്ക്കുന്നു.

നഗരമധ്യത്തില്‍ റോഡ് അരികിലാണ് ഉമാമന്ദിരം സ്ഥിതിചെയ്യുന്നത്.തൊട്ടടുത്ത് ഒരു ഷോപ്പിങ് കോംപ്ലക്‌സും ആധുനിക രീതിയിലുള്ള വീടുകളുമൊക്കെയുള്ള നഗരമേഖലയാണിത്. വീടിന്റെ മേല്‍നോട്ടക്കാരന്‍ വല്ലപ്പോഴും വരും. സ്ഥിരമായി ഒരു ഓട്ടോറിക്ഷ രാത്രി ഇവിടെ നിര്‍ത്തിയിടാറുണ്ട്.
2017 വരെ ജയമാധവന്‍ നായര്‍ ഈ വീട്ടില്‍ താമസിച്ചിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നുണ്ടെങ്കിലും വീടിന്റെ അവസ്ഥ കണ്ടാല്‍ അതു വിശ്വസിക്കുക പ്രയാസം. ജയമാധവന്‍ നായരുടെ താമസക്കാലത്ത് ഇടക്കാലത്ത് ഇവിടെ വൈദ്യുതി ഇല്ലായിരുന്നുവെന്നു പരിസരവാസികള്‍ പറയുന്നു. പക്ഷേ, ഇപ്പോള്‍ വൈദ്യുതി കണക്ഷന്‍ ഉണ്ട്.മരണത്തേക്കുറിച്ച് ദുരൂഹതകള്‍ ഉയര്‍ന്ന തുടങ്ങിയ സാഹചര്യത്തില്‍ വീടിനകത്തും വിശദമായ പരിശോധ നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker