NationalNews

ആദ്യം തിരിച്ചറിഞ്ഞില്ല, അതിഥികളുടെ സദസിൽ കുടുംബാംഗങ്ങൾക്കൊപ്പം ഇരുന്ന് യു.കെ.പ്രധാനമന്ത്രിയുടെ ഭാര്യ അക്ഷത;പിന്നീട് നടന്നത്

ന്യൂഡൽഹി: അമ്മ പത്മ പുരസ്കാരം വാങ്ങുന്നത് കാണാന്‍ രാഷ്ട്രപതി ഭവനില്‍ എത്തിയ മകൾ ഇരുന്നത് കുടുംബാംഗങ്ങൾക്കൊപ്പം അതിഥികളുടെ കൂട്ടത്തിൽ. പക്ഷേ, ആ മകൾ ആരെന്ന് സംഘാടകർ തിരിച്ചറിഞ്ഞതോടെ വിളിച്ചു മുന്‍നിരയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുടെ ഒപ്പമിരുത്തി. പത്മഭൂഷൺ പുരസ്കാരം വാങ്ങാനെത്തിയ അമ്മയുടെ പേര് – സുധ മൂർത്തി, മകൾ യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷതയും!

ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധ മൂർത്തി പത്മ പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങിൽ നാരായണ മൂർത്തിക്കും മകൻ റോഹൻ മൂർത്തിക്കും സഹോദരി സുനന്ദ കുൽക്കർണിക്കുമൊപ്പം മധ്യഭാഗത്തെ സീറ്റുകളിലാണ് അക്ഷതയും ഇരുന്നത്. പെട്ടെന്നാണ് സംഘാടകർ അവരെ തിരിച്ചറിഞ്ഞത്. പിന്നീട് യുകെയുടെ ഫസ്റ്റ് ലേഡിയെ പ്രോട്ടോക്കോൾ പ്രകാരം മുൻസീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു.

മുൻസീറ്റിലേക്കു മാറിയ അക്ഷതയുടെ ഒരു വശത്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ളവരുമാണ് ഇരുന്നത്. എസ്. ജയശങ്കറിന് അരികെ ഇരുന്നാണ് അവർ പരിപാടിയിൽ പങ്കെടുത്തത്.അക്ഷതയ്ക്കൊപ്പം ബ്രിട്ടിഷ് സർക്കാരിന്റെ സുരക്ഷാസേന ഉണ്ടായിരുന്നില്ല. ഇന്നലെയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമു പത്മ പുരസ്കാരം വിതരണം ചെയ്തത്.

കഴിഞ്ഞ ഒക്ടോബറിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ചുമതലയേറ്റത്. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിനെ കണ്ട ശേഷമായിരുന്നു ഋഷി സുനക് ചുമതലയേറ്റത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യമെന്ന് ആദ്യ അഭിസംബോധനയില്‍ ഋഷി സുനക് പറഞ്ഞു. ഭീമമായ സാമ്പത്തിക ഭാരം അടുത്ത തലമുറയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് പറഞ്ഞ ഋഷി, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചായിരുന്നു സ്ഥാനം ഏറ്റെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker