പാലക്കാട് ക്ലാസ് മുറിയിലിരുന്ന് ഉറങ്ങിപ്പോയ യു.കെ.ജി വിദ്യാര്‍ത്ഥിയെ പൂട്ടിയിട്ടു
പാലക്കാട്: ക്ലാസ് മുറിയില്‍ ഇരുന്ന് ഉറങ്ങിപ്പോയ യു.കെ.ജി വിദ്യാര്‍ത്ഥിയെ പൂട്ടിയിട്ടതായി പരാതി. ഒറ്റപ്പാലത്ത് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. സാധാരണ കുട്ടി എത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് സ്‌കൂളില്‍ എത്തുകയായിരുന്നു. ഈ സമയത്ത് ക്ലാസ് മുറിയില്‍ ഉറങ്ങുന്ന നിലയില്‍ കുഞ്ഞിനെ കാണുകയായിരുന്നു. ക്ലാസ് ടീച്ചര്‍ കുട്ടി ഉറങ്ങുന്നത് ശ്രദ്ധിക്കാതെ ക്ലാസ് റൂം പൂട്ടി പോകുകയായിരിന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുമായിരുന്നു ഇതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.
എന്നാല്‍ പ്രശ്നം വഷളാകുന്നുവെന്ന് കണ്ട് സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തി രക്ഷിതാക്കളോട് മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിക്കുകയായിരുന്നു. കൂടുതല്‍ പരാതിയില്ലെന്ന് കുട്ടിയുടെ പിതാവും പറഞ്ഞു.