ദുബായ്: ഇന്ത്യയിൽ നിന്നും യു.എ.ഇ.യിലേക്കുള്ള വിമാനസർവീസ് നിർത്തിവെച്ചുകൊണ്ടുള്ള ഉത്തരവ് ജൂൺ 14 – വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലൂടെ യാത്ര ചെയ്തവർക്കും ഈ ദിവസങ്ങളിൽ യു.എ.ഇ. യിൽ പ്രവേശിക്കാൻ അനുവാദമില്ല.
ഇന്ത്യയിൽ കോവിഡ് വർധനവിൽ കുറവില്ലാത്ത സാഹചര്യത്തിലാണ് യു.എ.ഇ. ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രവേശനവിലക്ക് ദീർഘിപ്പിച്ചത്. എന്നാൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യു.എ.ഇ. പൗരത്വമുള്ളവർ, ഗോൾഡൻ വിസ ഉടമകൾ, നയതന്ത്ര രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് യു.എ.ഇ.യിലേക്ക് പ്രത്യേക വിമാനങ്ങളിൽ യാത്ര ചെയ്യാവുന്നതാണെന്നും ഉത്തരവിലുണ്ട്. യാത്രാവിലക്ക് എപ്പോൾ നീക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.