NationalNewsRECENT POSTS
‘ബലാത്സംഗം കഴിഞ്ഞ ശേഷം വരൂ..!’ മാനഭംഗശ്രമത്തിനെതിരെ പരാതി നല്‍കാനെത്തിയ യുവതിയോട് യു.പി പോലീസ്
ലക്‌നോ: മാനഭംഗശ്രമത്തിനെതിരെ പരാതി നല്‍കിയ തന്നോട് ബലാത്സംഗത്തിനിരയായ ശേഷം പരാതിയുമായി വരാന്‍ യു.പി പോലീസ് പറഞ്ഞെന്ന പരാതിയുമായി യുവതി. ഉന്നാവിലെ ഹിന്ദുപുര്‍ ഗ്രാമത്തില്‍ നിന്നുള്ള യുവതിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. മാനഭംഗശ്രമം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കാനെത്തിയത്. എന്നാല്‍ സംഭവം നടന്നിട്ടില്ല. ബലാത്സംഗം നടന്നതിന് ശേഷം പരാതിയുമായി വരാനായിരുന്നു പോലീസിന്റെ നിര്‍ദേശം.
പരാതിയില്‍ കേസെടുക്കാനാവില്ലെന്നും പോലീസ് അറിയിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗ്രാമത്തിലെ മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ഇതില്‍ പരാതിയുമായി താന്‍ പല തവണ പോലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ പരാതി സ്വീകരിക്കാനോ കേസെടുക്കാനോ ഇവര്‍ തയാറായില്ലെന്നും യുവതി ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News