News
മോഷണക്കുറ്റം ആരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം; രണ്ടു പോലീസ് ഉദ്യേഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ഇന്‍ഡോര്‍: മോഷണ കുറ്റം ആരോപിച്ച് പച്ചക്കറി വ്യാപാരിയെ ക്രൂരമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. രണ്ടു ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
നാല് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന മോഷണ കുറ്റം ആരോപിച്ച് ജൂണ്‍ നാലിനാണ് ചന്ദന്‍ നഗര്‍ പോലീസ് ഗന്‍വാനെ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദിച്ചു. തന്നെ കെട്ടിയിട്ട് പ്ലാസ്റ്റിക് പൈപ്പും വടിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ഗന്‍വാന്‍ പറഞ്ഞു.
വെള്ളം ആവശ്യപ്പെട്ടപ്പോള്‍ മലിന ജലം നല്‍കിയെന്നും ഗന്‍വാന്‍ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതായി ഇന്‍ഡോര്‍ വെസ്റ്റ് എസ്പിയാണ് അറിയിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News