ഇടുക്കി: ജില്ലയിൽ ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ 35കാരനും. ഡൽഹിയിൽ നിന്നും എത്തിയ നെടുങ്കണ്ടം എഴുകുംവയൽ സ്വദേശിയായ 17കാരനുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇതിൽ കട്ടപ്പന സ്വദേശിയായ 35കാരൻ തമിഴ്നാട്ടിൽ പോയി മടങ്ങിയെത്തിയ പഴം പച്ചക്കറി വ്യാപാരിയാണ്. പനിയും മറ്റ് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നെടുങ്കണ്ടത്തെ ക്വാറണ്ടയിൻ സെൻ്ററിൽ നിരിക്ഷണത്തിലായിരുന്നു. കുടുംബാംഗങ്ങളടക്കം മുപ്പതോളം ആളുകളുമായി ഇയാൾക്ക് ഏറ്റവും അടുത്ത് സമ്പർക്കം ഉണ്ടായിട്ടുണ്ട്. സെക്കണ്ടറി ക്വാണ്ടാക്ടിൽ നൂറിലധിം ഉണ്ടാക്കുമെന്നാണ് വിവരം.
17 കാരൻ കഴിഞ്ഞ 13 ന് ട്രൈയിൻ മാർഗ്ഗം എറണാകുളത്തെത്തി. ഇവിടെ നിന്നും ടാക്സി വാഹനത്തിൽ വീട്ടിലെത്തി നിരീക്ഷത്തത്തിലായിരുന്നു. രോഗ ലക്ഷണത്തെ തുടർന്ന് 17 തീയതി ക്വാറണ്ടയിൻ സെൻ്ററിലേക്ക് മാറ്റിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News