CrimeKeralaNews

കോഴിക്കോട് കൂട്ട ബലാത്സംഗം: രണ്ടു പ്രതികൾ കൂടി പിടിയിൽ

കോഴിക്കോട്:ചേവരമ്പലത്തെ ലോഡ്ജില്‍ കൊല്ലം സ്വദേശിനിയായ യുവതിയെ കുട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍.അത്തോളി സ്വദേശിയായ മുഖ്യപ്രതി അജ്‌നാസും ഇയാളുടെ സുഹൃത്ത് എന്നിവര്‍ക്ക് പുറമെ ഒളിവിലായിരുന്ന പ്രതികളാണ് പിടിയിലായത്. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് പിടിയിലായത്.

അതേസമയം കേസുമായി ബന്ധുപ്പെട്ട് ഗുരതര വിവരങ്ങളാണ് പുറത്ത് വരുന്നത്. മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലായ യുവതിയെ ലോഡ്ജ് മുറിയ്ക്ക് പുറമെ കെട്ടിടത്തിന്റെ ടെറസില്‍ എത്തിച്ചും പീഡിപ്പിച്ചെന്നാണ് വിവരം. ശരീരമാസകലം പരിക്കേറ്റ നിലയിലാണ് യുവതിയുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വരാനിരിക്കെയാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. അവശനിലയിലായ യുവതി ചികിത്സയിലാണ്.

അതേസമയം, സംഭവം നടന്ന ലോഡ്ജ് നടത്തിപ്പുക്കാരുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ലോഡ്ജിന്റെ ലഡ്ജര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. രേഖകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സ്ഥിരമായി എത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പീഡനം നടന്ന ഹോട്ടലില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നും ബലാത്സംഗവിവരം പുറത്ത് വന്നതിന് പിന്നാലെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം വ്യാപിക്കുന്നത്.

ലോഡ്ജില്‍ നിന്നും മുന്‍പും സ്ത്രീകളുടെ കരിച്ചില്‍ കേട്ടിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. കോഴിക്കോട് കോര്‍പ്പറേഷനിലെ ചേവരമ്ബലം വാര്‍ഡിലെ കൗണ്‍സിലര്‍ സരിത പറയേരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അസമയത്ത് ലോഡ്ജില്‍ നിന്നും യുവതികളുടെ കരച്ചില്‍ കേട്ടവരുണ്ടെന്നും പരാതി നല്‍കിയിരുന്നെന്നും ഒരു തവണ പൊലീസ് പരിശോധന നടത്തിയിരുന്നെന്നും ഇവര്‍ പറഞ്ഞു. ചേവരമ്ബലത്തെ ഫ്‌ലാറ്റില്‍ വെച്ച്‌ ബലാത്സംഗം ചെയ്യപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് കൗണ്‍സിലറുടെ പ്രതികരണം.

രണ്ട് വര്‍ഷം മുന്‍പ് ടിക്ടോക് വഴിയാണ് പ്രതികളിലൊരാളായ അജ്‌നാസ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞദിവസം കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയ യുവതിയെ ചേവായൂരിലെ ഫ്‌ലാറ്റിലെത്തിച്ച്‌ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. മദ്യവും മയക്കുമരുന്നും നല്‍കി അബോധാവസ്ഥയിലാക്കിയായിരുന്നു പീഡനം.

പീഢനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
അവശനിലയിലായ യുവതി ആശുപത്രിയിലെത്തയപ്പോള്‍ ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് യുവതിയുടെ മൊഴി പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ ക്രൂര പീഡനം നടന്നതായി വ്യക്തമായിട്ടുണ്ട്.

ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപനാളില്‍ നടക്കുന്ന രണ്ടാമത്തെ കൂട്ടബലാത്സംഗമാണിത്. നേരത്തെ ജൂലൈയില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ നിര്‍ത്തിയിട്ട ബസിനുളളില്‍ വച്ച്‌ മുന്നുപേര്‍ കൂട്ട ബലാത്സം?ഗത്തിനിരയാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button