ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ കാണാതായി
ഭോപ്പാല്‍: കൊറോണ വൈറസ് ബാധ സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ കാണാതായി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കാണാതായ രണ്ടുപേരും ചൈനയില്‍ നിന്ന് എത്തിയവരാണ്. ഒരാള്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്ന് എത്തിയതാണ്. വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയായ ഇയാള്‍ ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയത്. ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളില്‍ നിന്ന് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പരിശോധനഫലം എത്തുന്നതിനു മുമ്പെ ഇയാളെ കാണാതാകുകയായിരുന്നു. കാണാതായ രണ്ടാമത്തെയാള്‍ ചൈനയില്‍ നിന്ന് മൂന്ന് ദിവസങ്ങള്‍ക്കു മുമ്പാണ് ജബല്‍പുരിലെത്തിയത്. ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ച് വരുന്നതിനിടെയാണ് ഇയാളെ കാണാതായത്.