ശ്രീനഗര്‍: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ രണ്ട് പേര്‍ കുഴഞ്ഞു വീണ് മരിച്ചു. ജമ്മു കാശ്മീരിലാണ് സംഭവം. മരണത്തിലെ ദുരൂഹതനീക്കാന്‍ വിശദമായ അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തി 22ാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന് നിര്‍ദേശം നല്‍കി. സംസ്‌കാര ചടങ്ങുകള്‍ക്കിടെ പെട്ടെന്ന് ഇരുവരും ബോധ രഹിതരായി വീഴുകയാണുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ പാേസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇരുവരുടെയും സ്രവങ്ങള്‍ കൊവിഡ് പരിശോധനയ്ക്ക് അയക്കും. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മുഴുവന്‍ പേരുടെയും മൊഴി രേഖപ്പെടുത്താനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News