കൊച്ചി: മാരക ലഹരിയായ എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍ ആലുവ, എടയാര്‍,ചേന്ദാം പള്ളി വീട്ടില്‍ അമീര്‍ (23), എടയാര്‍,പള്ളിമുറ്റം വീട്ടില്‍ ഫയസ് (22) എന്നിവരാണ് പോലീസ് പിടികൂടിയത്.
കൊച്ചി സിറ്റി ഡാന്‍സാഫും, ചേരാനല്ലൂര്‍ പോലീസും നടത്തിയ പരിശോധനയിലാണ് എടയക്കുന്നം ഭാഗത്തു നിന്നും പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും മാരക ലഹരിയായ എല്‍എസ്ഡിയുടെ അഞ്ച് സ്റ്റാമ്പുകളും കഞ്ചാവും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കും,യുവാക്കള്‍ക്കും സിന്തറ്റിക്ക് ഡ്രഗ്സ് വില്‍പന നടത്തുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം ആഴ്ചകളായി അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്ന് ചേരാനല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News