KeralaNewsRECENT POSTS
വ്യാജ ഹെല്‍മറ്റ് വില്‍പ്പന; തിരുവനന്തപുരത്ത് രണ്ടു പേര്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ ഹെല്‍മറ്റ് വില്‍പന നടത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം തൈക്കാട് നിന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റാണ് ഇവര്‍ വിറ്റതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പിന്‍ സീറ്റിലുള്ളവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഡിസംബര്‍ ഒന്നിന് നിലവില്‍ വന്നിരുന്നു. ഇതിന് പിന്നാലെ ഹെല്‍മറ്റിന് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്. ഇതിന്റെ മറവിലാണ് സംസ്ഥാനത്ത് വ്യാജ ഹെല്‍മറ്റ് വില്‍പന നടക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News