Home-bannerKeralaNewsRECENT POSTS
കോഴിക്കോട് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച രണ്ടു ഹര്‍ത്താല്‍ അനുകൂലികള്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട്ട് സംയുക്ത സമിതി ഹര്‍ത്താലിനിടെ കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ഹൈക്കോടതി നിര്‍ദേശത്തിനു വിരുദ്ധമായാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും അത് പിന്‍വലിക്കണമെന്നും നേരത്തെ സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ ഇതിന് തയാറാകാതിരുന്നതോടെ യാതൊരു വിധ അക്രമ ശ്രമങ്ങളും അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. വാഹനങ്ങള്‍ തടയരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News