NationalNewsRECENT POSTS
പ്രളയത്തില്‍ മുങ്ങിയ വണ്ടികള്‍ക്ക് സൗജന്യ സര്‍വ്വീസുമായി ടി.വി.എസ്
മുംബൈ: പ്രളയ ബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ സര്‍വീസുമായി ഇരുചക്ര വാഹനനിര്‍മാതാക്കളായ ടിവിഎസ് മോട്ടോഴ്‌സ്. പ്രളയത്തില്‍ മുങ്ങിപ്പോയ വണ്ടികള്‍ക്ക് സൗജന്യമായി സര്‍വീസ് നല്‍കുമെന്ന് കമ്പനി അറിയിച്ചു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.
പ്രളയത്തില്‍ മുങ്ങിയ കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നശിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് നല്‍കാനാണ് ടിവിഎസിന്റെ തീരുമാനം. ഒരു ലക്ഷത്തില്‍പ്പരം വാഹനങ്ങള്‍ക്കാണ് പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. തിങ്കളാഴ്ച മുതല്‍ സെപ്തംബര്‍ 15 വരെയാണ് സര്‍വീസ് ക്യാമ്പ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News