
ഇംഫാല്‍: മണിപ്പൂരിൽ ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ട്രക്ക് അപകടത്തിൽപ്പെട്ടു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗ് ഗ്രാമത്തിലാണ് ദാരുണ അപകടം നടന്നത്. ട്രക്ക് നേരെ നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോവുന്ന വഴിയാണ് മരിച്ചത്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ സേനാപതിയിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. അപകടത്തില്‍ മരിച്ച സൈനികര്‍ക്ക് മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News