ബെംഗളൂരു:കൊവിഡ് ലോക്ക് ഡോണ്‍ അവസാന ദിവസങ്ങളിലേക്ക് എത്തിയതോടെ ബംഗലൂരുവിലെ മലയാളികള്‍ക്ക് ആശ്വാസമായി സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി. വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് സംസ്ഥാനാന്തര യാത്രക്ക് കര്‍ണാടകം അനുമതി നല്‍കിയിരിക്കുന്നത്.ഇന്നു മുതല്‍ മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയുളളവര്‍ക്ക് കര്‍ണാടകത്തിന് പുറത്തേക്ക് സഞ്ചരിക്കാം. സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് അതിര്‍ത്തിയില്‍ പരിശോധന നടത്തും. ഒറ്റത്തവണ മാത്രമേ യാത്ര ചെയ്യാന്‍ അനുമതി ഉളളൂ.
കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി ഇടപഴകിയ രണ്ട് ഉപമുഖ്യമന്ത്രിമാര്‍, ആഭ്യന്തര മന്ത്രി, സാംസ്‌കാരിക മന്ത്രി, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ കര്‍ണാടകത്തില്‍ നിരീക്ഷണത്തിലാണ്.ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ രജിസ്ട്രഷന്‍ ആരംബിച്ചിരുന്നു.ഇതില്‍ ഏറ്റവുമധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് കര്‍ണാടകത്തില്‍ നിന്നാണ്.കര്‍ണാടകത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 30 പേര്‍ക്കാണ്. ബെംഗളൂരുവില്‍ 9 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കലബുറഗിയില്‍ കേസുകള്‍ കൂടുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.