KeralaNewsRECENT POSTSTop Stories

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ലിംഗപദവി: ഔദ്യോഗിക രേഖകളിൽ മാറ്റം വരുത്തും

 

തിരുവനന്തപുരം:ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ലിംഗപദവി രേഖപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ നിശ്ചയിച്ച് ഉത്തരവായി. ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള റിട്ട് പെറ്റീഷൻ നമ്പർ 200056/2018 ൻമേൽ പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

സാമൂഹ്യനീതി വകുപ്പ് നൽകുന്ന ജെൻഡർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഔദ്യോഗികരേഖകളിൽ ലിംഗപദവി രേഖപ്പെടുത്തിയിരിക്കുന്നതിൽ മാറ്റം വരുത്തുന്നതിന് സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ഈ ജെൻഡർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ കോളത്തിലെ രേഖപ്പെടുത്തലുകളിൽ മാറ്റം വരുത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഭേദഗതി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker