ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ഇന്നുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. 34 ട്രെയിനുകളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിയോടുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചക്കുറവ് കാരണമാണ് ട്രെയിനുകള്‍ വൈകുന്നത്.
119 വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ ഏറ്റവും തണുപ്പേറിയ ദിവസമായിരുന്നു തിങ്കളാഴ്ച. നട്ടുച്ചയ്ക്കു പോലും താപനില ഒമ്പതു ഡിഗ്രി സെല്‍ഷസ് വരെ താണു. പുലര്‍ച്ചെ അതു രണ്ടു ഡിഗ്രിയില്‍ താഴെയായിരുന്നു. മൂടല്‍മഞ്ഞു മൂലം കര, വ്യോമ, റെയില്‍ ഗതാഗതം പൂര്‍ണമായും താറുമാറായിരുന്നു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അതിശൈത്യം മൂലം ജനുവരി മൂന്നു വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.