തലശ്ശേരി: കാക്കയിടിച്ചതിനെ തുടര്‍ന്ന് തീവണ്ടിയുടെ എന്‍ജിന്‍ തകരാറിലായി. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിന്റെ എന്‍ജിനാണ് കാക്കയിടിച്ചതിനെ തുടര്‍ന്ന് തകരാറിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കണ്ണൂരില്‍നിന്ന് ഡീസല്‍ എന്‍ജിനെത്തിച്ച് ഘടിപ്പിച്ച ശേഷമാണ് മാവേലി യാത്രതുടര്‍ന്നത്.
പുലര്‍ച്ചെ 4.55-ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് എന്‍ജിനെ വൈദ്യുതിക്കമ്പിയുമായി ബന്ധിപ്പിക്കുന്ന ഭാഗമായ പാന്റോഗ്രാഫ് കാക്കയിടിച്ച് തകരാറിലായത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു. ഒന്നരമണിക്കൂറോളമാണ് തീവണ്ടി തലശ്ശേരി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടത്.
ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. കണ്ണൂരില്‍നിന്ന് ഡീസല്‍ എന്‍ജിനെത്തിച്ച ശേഷം 6.35നാണ് മാവേലി എക്സ്പ്രസ് യാത്ര പുനരാരംഭിച്ചത്.