Home-bannerNewsTop StoriesTrending
തൃശൂരിൽ ട്രാക്കിൽ മരം വീണു, ട്രെയിനുകൾ വൈകും
തൃശൂർ: ഇൻറർ സിറ്റി എക്സ്പ്രസിന് മുന്നിൽ മരം വീണതിനേത്തുടർന്ന് തൃശൂർ എറണാകുളം ഭാഗത്തെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ത്യശൂർ സ്റ്റേഷനിൽ നിന്നും ഒരു കിലോമിറ്റർ അകലെയായി വൈദ്യുതി ലൈനിലേക്ക് മരം വീഴുകയായിരുന്നു.മരം വെട്ടിമാറ്റിയെങ്കിലും വൈദ്യുതി ലൈൻ പഴയ രീതിയിലാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.ഒന്നര മണിക്കൂറിലധികമായി ട്രെയിൻ പിടിച്ചിട്ടിരിയ്ക്കുകയാണ്.മഴ കനത്തതോടെ വേണാട് എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ രാവിലെ മുതൽ വൈകിയോടുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News