ട്രാക്കില്‍ മരംവീണു; സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു, 12 ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്നു സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. 12 ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ആലപ്പുഴ വഴി ഉള്ള ട്രെയിനുകള്‍ വൈകും. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, ബംഗളുരു-കൊച്ചുവേളി എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു. ഏറനാട് എക്‌സ്പ്രസ് കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളം-ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സര്‍വീസ് നടത്തില്ല.
റദ്ദാക്കിയ ട്രെയിനുകള്‍
എറണാകുളം- ആലപ്പുഴ പാസഞ്ചര്‍ (56379)
ആലപ്പുഴ- എറണാകുളം പാസഞ്ചര്‍ (56302)
എറണാകുളം-കായംകുളം പാസഞ്ചര്‍ (56381)
കായംകുളം- എറണാകുളം പാസഞ്ചര്‍
എറണാകുളം- കായംകുളം പാസഞ്ചര്‍ (56387)
കൊല്ലം- എറണാകുളം മെമു (കോട്ടയം വഴി) (66301)
കൊല്ലം എറണാകുളം മെമു (ആലപ്പുഴ വഴി)