BusinessNationalNews

ഫ്ലെക്സ് ഫ്യൂവലുമായി ടൊയോട്ട ഇന്നോവ ഹൈക്രോസ് എത്തി, ഫ്ലെക്സ് ഫ്യൂവലിന്റെ ഗുണങ്ങളറിയാം

മുംബൈ:ലോകത്തിലെ ആദ്യത്തെ 100% എഥനോൾ അധിഷ്ഠിത ഫ്ലെക്സ്-ഫ്യുവൽ (Flex-Fuel) എഞ്ചിൻ കാറായ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ഇന്നോവ ഹൈക്രോസിന് ഫ്ലെക്സ് ഫ്യൂവലിൽ പ്രവർത്തിക്കാൻ മാത്രമല്ല, ഇലക്ട്രിക് പവർ ഉത്പാദിപ്പിക്കാനും ഇവി മോഡിൽ പ്രവർത്തിക്കാനും കഴിയും. ഇലകട്രിക് ഇന്നോവ ഹൈക്രോസ് ഫ്ലെക്സ്-ഫ്യൂവളിന്റെ ഈ പ്രോട്ടോടൈപ്പ് ഏറ്റവും പുതിയ എമിഷൻ മാനദണ്ഡങ്ങളായ ബിഎസ് 6 ഫേസ് 2 അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

യുഎസ് ആൾട്ടർനേറ്റീവ് ഫ്യുവൽസ് ഡാറ്റാ സെന്റർ പറയുന്നതനുസരിച്ച് എഥനോളിൽ പ്രവർത്തിക്കുന്ന വാഹനം പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ നിന്നും പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിനെക്കാൾ കുറവാണ്. ഡ്രൈ മില്ലുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ധാന്യം അടിസ്ഥാനമാക്കിയുള്ള എഥനോൾ ഉപയോഗിക്കുന്നത് ഹരിതഗൃഹ വാതക (ജിഎച്ച്ജി) എമിഷൻ അളവ് ശരാശരി 40 ശതമാനം കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

സ്വീഡിഷ് സൂപ്പർകാർ നിർമ്മാതാക്കളായ കൊയിനിഗ്സെഗ് എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു CCX വേരിയന്റ് പുറത്തിറക്കിയിരുന്നു. പാരിസ്ഥിതികമായി ഉണ്ടാകുന്ന നേട്ടങ്ങൾക്ക് പുറമേ കാറിന്റെ പെർഫോമൻസിലും കൂടുതൽ മികച്ചതാകുന്നു. സാധാരണ എഞ്ചിനിൽ 806 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുമ്പോൾ എഥനോളിൽ പ്രവർത്തിക്കുന്ന കൊയിനിഗ്സെഗ് വാഹനം 1018 ബിഎച്ച്പി കരുത്ത് നൽകുന്നു. ഈ വാഹനം തന്നെയാണ് എഥനോൾ അധിഷ്ഠിത ഫ്ലെക്സ്-ഫ്യുവലിന്റെ ഗുണം വെളിപ്പെടുത്തിയത്.

ഫ്ലക്സ് ഫ്യൂവൽ എഞ്ചിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലെ ജ്വലന അറകളിൽ എഥനോൾ തണുപ്പിക്കൽ പ്രക്രീയ നടത്തുന്നതാണ് വാഹനങ്ങളുടെ പെർഫോമൻസ് വർധിക്കാനുള്ള കാരണം. പെർഫോമൻസ് വർധിക്കുന്നു എന്നത് എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പുറത്തിറങ്ങുമ്പോൾ വാഹനപ്രേമികൾക്കുള്ള പ്രതീക്ഷ. ചെറിയ എഞ്ചിനിൽ നിന്ന് പോലും മികച്ച പവറും ടോർക്കും നൽകാൻ എഥനോളിന് സാധിക്കും.


എഥനോൾ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന കരിമ്പ്, ചോളം തുടങ്ങിയ വിളകളുടെ ഉത്പാദനം വർധിപ്പിക്കേണ്ടത് ആവശ്യമാണ് എന്നാതിനാൽ കർഷർക്ക് ഇത് ഗുണം ചെയ്യും. എഥനോൾ അധിഷ്ഠിത കാറിലേക്കുള്ള മാറ്റം കാർഷിക, ജൈവ ഇന്ധന വ്യവസായങ്ങളിൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. മുകളിൽ സൂചിപ്പിച്ച വിളകളുടെ വില വർധിക്കാനും ഇതുവഴി കർഷകർക്ക് കൂടുതൽ ലാഭമുണ്ടാക്കാനും സാധിക്കും.

പുതിയ എഥനോൾ അധിഷ്ഠിത കാറുകൾക്ക് ഇന്ത്യയ്ക്ക് പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാം എന്നും രാജ്യത്തെ സ്വാശ്രയത്തിലേക്ക് നീങ്ങാൻ സാധിക്കുമെന്നും 2023ലെ മിന്റ് സുസ്ഥിര ഉച്ചകോടിയിൽ സംസാരിക്കവെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിലൂടെ വലിയ നേട്ടമാണ് ഇന്ത്യയ്ക്ക് കൈവരിക്കാൻ സാധിക്കുന്നത്. എണ്ണ ഇറക്കുമതി പൂർണമായും നിർത്തലാക്കുന്നതിലൂടെ നിലവിൽ ചിലവഴിക്കുന്ന 16 ലക്ഷം കോടി രൂപ ലാഭിക്കാൻ സാധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button