FeaturedKeralaNews

മോഹൻലാൽ മുതൽ ടൊവിനോയും നവ്യാ നായരും വരെ,രാഷ്ട്രീയത്തിലും സിനിമയിലും മോൻസന് ആരാധകർ ഏറെ

കൊച്ചി:പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന് മലയാള സിനിമാ താരങ്ങളുമായി അടുത്ത ബന്ധം.

നടന്‍ മോഹന്‍ലാലിനും ബാലയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ശ്രീനിവാസനും ടൊവിനോ തോമസുമടക്കം മലയാള സിനിമയിലെ പല തലമുറയിലെ താരങ്ങള്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്


പലരും മോന്‍സന്റെ വീട്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.


നടിമാരായ നവ്യ നായർ, മമ്ത മോഹന്‍ദാസ്, പേർളി മാണി എന്നിവരോടൊപ്പമുള്ള മോന്‍സിന്റെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്.

കഴിഞ്ഞ ദിവസമാണ് മോന്‍സന്‍ മാവുങ്കലിനെ എറണാകുളം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുരാവസ്തു വിറ്റ വിദേശ പണം ബാങ്കിലുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ നിയമ തടസ്സമുണ്ടെന്നും പറഞ്ഞ് പലരില്‍ നിന്നായി 10 കോടിയോളം രൂപ കൈപറ്റിയെന്നാണ് കേസ്.

ഗള്‍ഫ് രാജ്യങ്ങളില്‍ പുരാവസ്തു വിറ്റ് രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയെന്നായിരുന്നു മോന്‍സന്‍ പണം വാങ്ങുന്നവര്‍ക്ക് രേഖാമൂലം കാണിച്ചത്. എന്നാല്‍ ഇവ ബാങ്കിന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ രേഖയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. വിദേശത്ത് മോന്‍സണ് ബാങ്ക് അക്കൗണ്ടും ഉണ്ടായിരുന്നില്ല.


ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മോശയുടെ അംശ വടി തുടങ്ങിയവ നിരവധി പുരാവസ്തു തന്റെ പക്കലുണ്ടെന്നായിരുന്നു മോന്‍സന്റെ അവകാശ വാദം. എന്നാല്‍ ഈ വസ്തുക്കളെല്ലാം നിര്‍മ്മിച്ചത് ചേര്‍ത്തലയിലുള്ള ആശാരിയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍ ഇതെല്ലാം തട്ടിപ്പാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റും ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ പത്താംക്ലാസ് പോലും പാസായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker