EntertainmentRECENT POSTS
പടക്കം പൊട്ടിഞ്ഞെറിഞ്ഞ് വ്യത്യസ്ത ദീപാവലി ആശംസയുമായി ടൊവിനോ
ആരാധകര്‍ക്ക് വ്യത്യസ്ത ദീപാവലി ആശംസയുമായി മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്. ഒരു പടക്കം പൊട്ടിച്ചെറിഞ്ഞാണ് താരം ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്നത്. #stay-safe, #stayhappy എന്നീ ഹാഷ്ടാഗുകളോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ ഗോപാലപുരം ആണ് പോസ്റ്റിനൊപ്പം കാണിച്ചിരിക്കുന്ന ലൊക്കേഷന്‍.
അതേസമയം ടൊവിനോ നായകനായ ‘എടക്കാട് ബറ്റാലിയന്‍ 06’ തീയറ്ററുകളില്‍ മികച്ച പ്രകടനം തുടരുകയാണ്. ടൊവിനോ തോമസും സംയുക്താ മേനോനും കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രം രാജ്യത്തിനായി സേവനം അനുഷ്ടിക്കുന്ന പട്ടാളക്കാര്‍ക്കുള്ള ആദരവായിരുന്നു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടുന്ന പട്ടാളക്കാര്‍ക്കാണ് ചിത്രം സമര്‍പ്പിച്ചത്.
https://www.instagram.com/p/B4FzFoXDRSp/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News