ഷിംല/ (ഹിമാചൽ പ്രദേശ്): ഹിമാചൽ പ്രദേശിലെ പര്‍വാണുവിൽ വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി. ഇന്ന് (തിങ്കളാഴ്ച) ഉച്ചയോടെയായിരുന്നു സംഭവം. സാങ്കേതിക തകരാറുകൾ മൂലം കേബിൾ കാർ പകുതിയിൽ വെച്ച് നിൽക്കുകയായിരുന്നു. പതിനൊന്ന് വിനോദ സഞ്ചാരികൾ കേബിൾ കാറിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. രണ്ടുപേരെ ഇതിനകം രക്ഷപ്പെടുത്തിയതായാണ് വിവരം.
കുടുങ്ങിക്കിടക്കുന്നവരിൽ രണ്ട് മുതിർന്ന പൗരന്മാരും നാല് സ്ത്രീകളും ഉണ്ടെന്നാണ് എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. സ്വകാര്യ റിസോർട്ടിന്റെ കീഴിലായിരുന്നു കേബിൾ കാർ പ്രവർത്തിച്ചിരുന്നത്.
സംഭവം പോലീസ് നിരീക്ഷിച്ചു വരികയാണ്. രക്ഷാപ്രവർത്തനം പെട്ടെന്ന് സാധ്യമാകുന്നില്ലെങ്കിൽ എൻ.ഡി.ആർ.എഫിന്റെ സഹായം തേടുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News