പാലക്കാട് വിനോദ സഞ്ചാരികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം; നാലു പേര്‍ക്ക് പരിക്ക്, പണവും ബാഗും തട്ടിയെടുത്തു
പാലക്കാട്: പാലക്കാട് വിനോദ സഞ്ചാരികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. മുക്കത്ത് നിന്ന് കൊടൈക്കനാലിലേക്ക് വിനോദസഞ്ചാരത്തിന് പോയ യാത്രക്കാര്‍ക്ക് നേരെയാണ് ഇന്നലെ രാത്രി 12 മണിയോടെ മേലാറ്റൂര്‍ മണ്ണാര്‍ക്കാട് ദേശീയപാതയില്‍ വച്ച് ആക്രമണം നടന്നത്. വാഹനം അടിച്ച് തകര്‍ക്കുകയും പണവും ബാഗും തട്ടിയെടുക്കുകയും ചെയ്തു. പരുക്കേറ്റവരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് മുക്കത്തെ സന്നദ്ധ സേനാ പ്രവര്‍ത്തകരുടെ സംഘടനയായ ‘എന്റെ മുക്കം ചാരിറ്റബിള്‍’ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു പഠനയാത്ര സംഘടിപ്പിച്ചത്. ആക്രമണത്തില്‍ ഭയന്ന് സംഘം നാട്ടുകല്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടി. പോലീസിന്റെ സഹായത്തോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസാദ് മുക്കം, ഷൗഫീക് വെങ്ങളത്, ബിജു പാറക്കല്‍, ശ്രീനിഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.