പ്രതിഷേധം കനക്കുന്നു, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ തിരിച്ച് നൽകി ടോം ക്രൂസ്
ഹോളിവുഡ് ഫോറിൻ പ്രസ് അസ്സോസിയേഷനെതിരെ പ്രതിഷേധവുമായി സിനിമാപ്രവർത്തകർ രംഗത്ത്. സംഘാടക സമിതിയിൽ വെളുത്ത വർഗ്ഗക്കാർ മാത്രമാണുള്ളതെന്നും വൈവിധ്യമില്ലെന്നും വംശീയതയാണെന്നും തുടങ്ങി ഒട്ടനവധി ആരോപണങ്ങളാണ് ഉയരുന്നത്. ഫോറിൻ പ്രസ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലാണ് വർഷം തോറും ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ നൽകുന്നത്.
അതേസമയം, 2022ലെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാര ചടങ്ങ് ബഹിഷ്കരിക്കുകയാണെന്ന് യുഎസ് ടെലിവിഷൻ ചാനൽ എൻ പ്രഖ്യാപിച്ചു. നടി സ്കാർലറ്റ് ജെഹാൻസണും നെറ്റ്ഫ്ലിക്സ്, ആമസോൺ സ്റ്റുഡിയോസ്, വാർണർ ബ്രദേഴ്‌സ് തുടങ്ങിയ പ്രൊഡക്ഷൻ കമ്പനികളും ഫോറിൻ പ്രസ് അസ്സോസിയേഷനുമായി സഹകരിക്കില്ലെന്ന നിലപാടിലാണ്. പ്രതിഷേധത്തിന്റെ ഭാഗമായി നടൻ ടോം ക്രൂസ് തനിക്ക് ലഭിച്ച ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ തിരിച്ച് നൽകി.
ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബ് അവാർഡ്.[1] ആദ്യത്തെ പുരസ്കാര ദാന ചടങ്ങ് ജനുവരി 1944ൽ ലോസ് ഏഞ്ചലസിലെ ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ് സ്റ്റുഡിയോയിൽ വെച്ച് നടന്നു. 2008ലെ മികച്ച ടെലിവിഷൻ-ചലച്ചിത്ര സംഭാവനകളെ ആദരിച്ചു കൊണ്ട് ജനുവരി 11, 2009ന് ബെവെർലി ഹിൽട്ടൺ ഹോട്ടലിൽ വെച്ച് 66ാമത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നൽകപ്പെട്ടു.