ടോക്യോ: ഒളിമ്പിക് ഭാരോദ്വഹനത്തില്‍ മിരാബായ് ചാനുവിന് സ്വര്‍ണം ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മെഡല്‍ വെള്ളി തന്നെയെന്ന് ഉറപ്പിച്ചു. ചൈനീസ് താരത്തിന്റെ ഉത്തേജന പരിശോധന കഴിഞ്ഞതോടെയാണ് എല്ലാ അഭ്യൂഹങ്ങളും അവസാനിച്ചത്.
സ്വര്‍ണം നേടിയ ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി സംശയമുയര്‍ന്നതിനാല്‍ ചാനുവിന്റെ വെള്ളി നേട്ടം സ്വര്‍ണമായേക്കുമെന്നു സൂചനകളുണ്ടായിരുന്നു.
2000ല്‍ സിഡ്നി ഒളിംപിക്സില്‍ വെങ്കലം നേടിയ കര്‍ണ മല്ലേശ്വരിക്കു ശേഷം ഒളിംപിക്സില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ചാനു. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ 202 കിലോഗ്രാം ഉയര്‍ത്തിയാണ് ഇരുപത്തിയാറുകാരിയായ ചാനു ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News