തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ തുറന്നു. വില്‍പ്പന നടത്തിയ 3,900 ഷാപ്പുകളില്‍, ഫീസടച്ച് ലൈസന്‍സ് നേടിയ ഷാപ്പുകളാണ് തുറന്നത്. എന്നാല്‍ കള്ളിന്റെ ലഭ്യതക്കുറവ് കാരണം പലയിടങ്ങളിലും ഷാപ്പുകൾ തുറന്നിട്ടില്ല.
ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാനോ ഭക്ഷണം കഴിക്കാനോ അനുമതി നല്‍കിയിട്ടില്ല. ഒരാള്‍ക്ക് പരമാവധി ഒന്നര ലിറ്റര്‍ കള്ള് പാര്‍സലായി നല്‍കാനാണ് തീരുമാനം.
ഒരു സമയം ക്യൂവില്‍ 5 പേര്‍ക്ക് മാത്രമേ അനുമതി ഉണ്ടാകൂ. മാത്രമല്ല, നിശ്ചിത തൊഴിലാളികളെ മാത്രമേ ഷാപ്പില്‍ ജോലിയ്ക്കായി അനുവദിക്കുകയുള്ളു. വാങ്ങാനെത്തുന്നവരും വില്‍പനത്തൊഴിലാളികളും ശാരീരിക അകലം പാലിക്കണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News