‘ഇതിന് ഇന്ധനമടിച്ച കാശുണ്ടായിരുന്നെങ്കില്‍ ഇരട്ടി സാധനങ്ങള്‍ വാങ്ങാമായിന്നില്ലേ’; ദുരിതാശ്വാസത്തിന് ബൈക്ക് റാലിയുമായെത്തിയ ടിക്‌ടോക് താരം ഫക്രുവിന് ട്രോള്‍ മഴ
ടിക് ടോക് വീഡിയയിലൂടെ നിരവധി ആരാധക മനസില്‍ കയറി സിനിമയിലേക്ക് ചുവട് വെക്കാനൊരുങ്ങുകയാണ് ഫക്രു. സമൂഹ മാധ്യമങ്ങളില്‍ ഫക്രുവിന് ധാരാളം ഫാന്‍സ് ഉണ്ട്. എന്നാല്‍ വൈകാതെ തന്നെ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ് താരം. ട്രോളന്‍മാരുടെ ഇരയാവാന്‍ സ്വയം ചെന്ന്പെട്ട അവസ്ഥയിലാണ് ഫുക്രു. പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കരകയറ്റാന്‍ ഒത്തിരി പേര്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ ഫുക്രുവും ഒന്ന് സഹായിക്കാന്‍ മുന്നോട്ട് വന്നതായിരിന്നു. എന്നാല്‍ ഇതിന് പണം ഉണ്ടാക്കാന്‍ തെരഞ്ഞെടുത്ത വഴിയാണ് ഇപ്പോള്‍ താരത്തെ കുടുക്കിയത്.
ദുരിതബാധിതരെ സഹായിക്കന്‍ ഫുക്രുവും സുഹൃത്തുക്കളും കൊട്ടാരക്കരയില്‍ നിന്ന് നടത്തിയ ബൈക്ക് റാലി പോലീസ് തടഞ്ഞിരുന്നു. റാലി തടഞ്ഞ പോലീസ് ‘വണ്ടികള്‍ക്ക് ഇന്ധനം അടിച്ച പണമുണ്ടായിരുന്നെങ്കില്‍ ദുരിതബാധിതര്‍ക്ക് ഇരട്ടി സാമഗ്രികള്‍ നല്‍കാമായിരുന്നല്ലോ’ എന്ന് പറഞ്ഞു. ഇതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.’അങ്ങനെ തരുമായിരുന്നെങ്കില്‍ ഇത്രയും കഷ്ടപ്പാടുണ്ടോയിരുന്നോ’ എന്ന് ഫുക്രു മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഫുക്രുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.