തിരുവനന്തപുരം: വിമാനയാത്രക്കിടെ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പണം കവര്‍ന്നു. ജയ്പൂരില്‍നിന്നു തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ബാഗില്‍ സൂക്ഷിച്ചിരുന്ന 75,000 രൂപ മോഷണം പോയെന്ന് കാണിച്ച് ടിക്കാറാം മീണ പോലീസില്‍ പരാതി നല്കി. ലഗേജ് ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. പരാതിയില്‍ വലിയതുറ പോലീസ് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News