EntertainmentKeralaNews
ഇന്ന് മുതല്‍ സിനിമാ ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധനവ്: സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപ
കൊച്ചി: ഇന്ന് മുതല്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. 10 രൂപ മുതല്‍ 30 രൂപ വരെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് കൂടും. സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപ. ടിക്കറ്റുകള്‍ക്കുമേല്‍
ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന് തല്‍ക്കാലം വഴങ്ങാന്‍ തിയറ്റര്‍ സംഘടനകള്‍ തീരുമാനം എടുത്തതോടെയാണിത്. സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതിവിധി സര്‍ക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാല്‍ മുന്‍കാല പ്രാബല്യത്തോടെ തിയറ്ററുകള്‍ വിനോദ നികുതി അടയ്‌ക്കേണ്ടി വരും. ചില തിയറ്ററുകള്‍ ശനിയാഴ്ച മുതല്‍ വിനോദ നികുതി ഉള്‍പ്പെടെയുള്ള പുതിയ നിരക്ക് ഈടാക്കിത്തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News