കൊച്ചി :കൊച്ചി നഗരത്തിലെ തിരക്കേറിയ ഇടങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലോക് ഡൗണ്‍ ലംഘിച്ച് രാത്രി നിരത്തിലിറങ്ങിയ നിരവധി പേര്‍ കുടുങ്ങി. നൂറുകണക്കിനാളുകള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
രാത്രി 7 മണിക്ക് കൊച്ചി നഗരത്തില്‍ ധാരളം വാഹനങ്ങളാണ് സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ നിരത്തിലിറങ്ങിയത് ഇളവുകള്‍ ആളുകള്‍ ചൂഷണം ചെയ്യുകയാണെന്ന് ബോധ്യമായതോടെയാണ് പൊലീസ് രംഗത്തിറങ്ങിയത്. പല വാഹനങ്ങളിലും അനുവദനീയമായതിലും അധികം യാത്രക്കാരുണ്ടായിരുന്നു. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെയും കൂട്ടി പുറത്തിറങ്ങിയവരും ഏറെ. സമയപരിധി കഴിഞ്ഞും യാത്രക്കാരുമായെത്തിയ സ്വകാര്യ ബസുകളും കുടുങ്ങി. രാത്രി 7 മണിക്ക് ശേഷമുള്ള യാത്രയ്ക്ക് പൊലീസ് നല്‍കുന്ന പാസ് നിർബന്ധമാണ്. ലംഘിച്ചാല്‍ 10,000 രൂപയാണ് പിഴ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News