‘തൃത്താലയിലെ പഞ്ചവടിപ്പാലം’ നിര്‍മ്മാണം പൂര്‍ത്തിയായി മൂന്നുവര്‍ഷത്തിനുള്ളില്‍ പൊളിഞ്ഞുവീണു വി.ടി.ബല്‍റാം എം.എല്‍.എയുടെ ഹൈടെക് കാത്തിരുപ്പു കേന്ദ്രം,അഴിമതിയാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിലേക്ക്
പാലക്കാട്: മൂന്നുവര്‍ഷം മുമ്പ് വലിയ ചര്‍ച്ചയായിരുന്നു തൃത്താല കൂറ്റനാട്ട് വി.ടി.ബല്‍റാം എം.എല്‍.എ സ്‌മൈല്‍ തൃത്താല പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം.എഫ്.എം.റേഡിയോ,വൈഫൈ,സോളാര്‍ വെളിച്ചം തുടങ്ങി വെയിറ്റിംഗ് ഷെഡ്ഡിന്റെ പ്രത്യേകതകള്‍ ഏറെയായിരുന്നു.
എന്നാല്‍ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മ്മാണത്തില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നെന്ന ആരോപണവുമായി സി.പി.എം രംഗത്തുമെത്തിയിരുന്നു. ഈ ആരോപണങ്ങള്‍ സാധൂകരിയ്ക്കുന്ന സംഭവങ്ങളാണ് പിന്നീട് നടന്നത്. ഓരോ മാസങ്ങളിലായി ഓരോ ഭാഗങ്ങള്‍ പൊളിഞ്ഞു തുടങ്ങി. ഒടുവില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ മേല്‍ക്കൂരയടക്കം റോഡിലേക്ക് പൊളിഞ്ഞു വീഴുകയായിരുന്നു.
കാത്തിരിപ്പു കേന്ദ്രത്തിന് പഞ്ചവടിപ്പാലമെന്ന് പേരിട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരവുമാരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തി കാത്തിരിപ്പുകേന്ദ്രം ഉപയോഗയോഗ്യമാക്കുന്നതിനൊപ്പം നിര്‍മ്മാണത്തിലെ അഴിമതിയേക്കുറിച്ച് അന്വേഷിയ്ക്കണമെന്നു ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നു.