തൃശ്ശൂര്‍: ഓണാഘോഷത്തിന് മാറ്റ് കൂട്ടി അടിപൊളി നൃത്തവുമായി തൃശൂരില്‍ മേയറും കൗണ്‍സിലര്‍മാരും. മേയര്‍ അജിത വിജയനും ഏതാനും വനിതാ കൗണ്‍സിലര്‍മാരുമാണ് തൃശൂരിലെ ഓണാഘോഷവേദിയില്‍ നൃത്തചുവടുമായെത്തി കാണികളുടെ കൈയ്യടി നേടിയത്. ‘തന്നക്കം താരോ, തന്നക്കം താരോ….ചേറ് ഉഴുതുമറിച്ചു ഞങ്ങായി. ചേറുകുഴച്ചു മറിച്ചു ഞങ്ങ. ചേറിലു ഞങ്ങാ ചോര കണ്ടേ…ചേറിലു ഞങ്ങ നേരു കണ്ടേ..’ എന്ന പാട്ടിനൊപ്പമാണ് മേയര്‍ ചുവടുവെച്ചത്. ആദ്യ പാട്ടുകഴിഞ്ഞതോടെ ‘കോട്ടയത്തൊരു മൂത്തപ്പിള്ളേച്ചനുമായി…’ മേയര്‍ വീണ്ടും സ്റ്റേജിലെത്തി. കൗണ്‍സിലര്‍മാരായ ഷീനാ ചന്ദ്രന്, വിന്‍ഷി അരുണ്‍കുമാര്‍, കരോളി ജോഷ്വാ, ഷീബാ പോള്‍സണ്‍, രജനി ബിജു, ജ്യോതി ലക്ഷ്മി, ലളിതാംബിക എന്നിവരും മേയറിനൊപ്പം ചുവടുവെച്ചു.