NationalNews

മഹാരാഷ്ട്രയില്‍ മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ മൂന്നു മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. പൂന, മുംബൈ എന്നിവിടങ്ങളിലെ നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

<p>പൂനയിലെ റൂബി ഹാള്‍ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കും ഭാട്ടിയ ആശുപത്രിയിലെ ഒരു മലയാളി നഴ്‌സിനുമാണ് രോഗം കണ്ടെത്തിയത്. റൂബി ഹാള്‍ ആശുപത്രിയിലെ രോഗം സ്ഥിരീകരിച്ച നഴ്‌സുമാരുമായി നേരിട്ട് ബന്ധംപുലര്‍ത്തിയ 36 നഴ്‌സുമാരെ ക്വാറന്റൈന്‍ ചെയ്തു.</p>

<p>ഭാട്ടിയ ആശുപത്രിയില്‍ ഇതുവരെ അഞ്ച് മലയാളി നഴ്‌സുമാര്‍ക്കാണ് രോഗം പിടിപെട്ടത്. മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ ഭാട്ടിയ ആശുപത്രിയില്‍ ആകെ 37 നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.</p>

<p>രാജ്യത്ത് നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ അടക്കം 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ അടക്കം 13 നഴ്‌സുമാരാണ് ചികിത്സയിലുള്ളത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker