NationalNews

ഐസൊലേഷന്‍ വാര്‍ഡിലിരുന്ന് മദ്യപിച്ച പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍ ഇരുന്ന് മദ്യപിച്ച പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

<p>കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ പാര്‍പ്പിക്കാനായി താല്‍ക്കാലികമായി തയ്യാറാക്കിയ നുവാപഡയിലെ ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍വെച്ച് ഇവര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.</p>

<p>അറസ്റ്റിലായ ഉത്തം തരേയ് പഞ്ചായത്ത് സമിതി അംഗമാണ്. സംഭവം വിവാദമായതോടെ പഞ്ചായത്ത് എക്‌സിക്യൂട്ടിവ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതായും തുടരന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker