EntertainmentKeralaNews

99 രൂപ കൊടുക്കാന്‍ കഴിയാത്തവര്‍ മെസേജ് അയച്ചാല്‍ പ്രൈവറ്റ് ലിങ്ക് തരാം’; വ്യാജപ്പതിപ്പിനെതിരെ സംവിധായകൻ

കൊച്ചി ദേശീയ-അന്തര്‍ദേശീയ-സംസ്ഥാനതലങ്ങളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സിനിമയാണ് ബിരിയാണി.തീയറ്ററുകളില്‍ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും ഒ.ടി.ടി റിലീസില്‍ വന്‍ ചലനങ്ങളാണ് സിനിമ സൃഷ്ടിയ്ക്കുന്നത്.

മലയാളികള്‍ അധികം കൊട്ടിഘോഷിച്ചിട്ടില്ലാത്ത, ഒരുപക്ഷെ മലയാളികളുടെ പുകഴ്ത്തലിനു നിന്നുകൊടുക്കാത്ത നായിക കനി കുസൃതി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ബിരിയാണി. കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ഇത്തരം വ്യാജ പതിപ്പുകള്‍ കാണുന്നതിന് എതിരെ സംവിധായകനായ സജിന്‍ ബാബു രംഗത്ത് എത്തിയിരിക്കുകയാണ്. സജിനൊപ്പം സംവിധായന്‍ ജിയോ ബേബിയും രംഗത്തേക്കുവന്നിട്ടുണ്ട്. വ്യാജ പതിപ്പ് കാണാതെ കേവ് ഇന്ത്യ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ തന്നെ കാണണമെന്നാണ് ഇരുവരും അഭ്യര്‍ത്ഥിച്ചത്.

‘ഇന്നലെ രാത്രി മുതല്‍ ബ്ലോക്ക് എക്സ് എന്ന ആന്റി പൈറസി കമ്പനിയും, ടെലഗ്രാം ഗ്രൂപ്പുകളും തമ്മില്‍ സാറ്റ് കളി നടക്കുന്നു. (സിനിമ വരുന്നു അവര്‍ എടുത്ത് കളയുന്നു. വീണ്ടും ഗ്രൂപ്പില്‍ ഇടുന്നു..) ടെലഗ്രാം വഴി പൈറേറ്റഡ് കോപ്പി കാണാതെ Cave എന്ന ആപ്പ് വഴി സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 99 രൂപ കൊടുത്തു ബിരിയാണി കാണാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍, എനിക്ക് മെസ്സേജ് തന്നാല്‍ ഞാന്‍ പ്രൈവറ്റ് ലിങ്ക് അയച്ചു തരുന്നതാണെന്നായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.”

പിന്നാലെ വീണ്ടും ഇത്തരക്കാര്‍ക്കെതിരെ അദ്ദേഹം സോഷ്യല്‍ മീിഡിയയിലൂടെ തന്നെരംഗത്ത് എത്തി. ധാരാളം പേര്‍ ‘ബിരിയാണി’ കണ്ടിട്ട് വിളിക്കുകയും, മെസ്സേജ് അയക്കുകയും ഒക്കെ ചെയ്യുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ ചിലര്‍ അവര്‍ ചെയ്യുന്നത് പൈറസിയാണെന്നു അറിഞ്ഞിട്ടും, ഞങ്ങള്‍ അറിയിച്ചിട്ടും ബിരിയാണിയുടെ ടെലഗ്രാം ലിങ്ക് യാതൊരു വിധത്തിലുമുള്ള കുറ്റബോധവും ഇല്ലാതെ ഫേസ്ബുക്ക് വഴിയും, വാട്സ് ആപ്പ് വഴിയുമെല്ലാം പരസ്യമായി ഷെയര്‍ ചെയ്യുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതിന്റെ ഒരു വിചിത്ര വാദമാണ് താഴെ കാണുന്ന സ്‌ക്രീന്‍ ഷോട്ടിലെ കമന്റ്..ബ്ലോക്ക് കെ്സ് എന്ന ആന്റി പൈറസി കമ്പനി ഇതുവരെ 450 ഓളം ടെലഗ്രാം ലിങ്കുകളും, യൂ ട്യൂബ് ലിങ്കുകളും റിമൂവ് ചെയ്തിട്ടുണ്ട്.. കേവ് വഴിയല്ലാതെ അറിഞ്ഞോ അറിയാതയോ കാണുന്നതെല്ലാം പൈറസിയാണ്..

ഇത്തരം ചെറിയ സിനിമകളെയും, പ്ലേറ്റ്ഫോമുകളെയും സപ്പോര്‍ട്ട് ചെയ്യുന്നത് ഇത് പോലുള്ള ഒരുപാടു സിനിമകള്‍ക്ക് ഭാവിയില്‍ പ്രചോദനം ആകേണ്ടതാണ്..ദയവ് ചെയത് എല്ലാവരും ‘ബിരിയാണി’ കേവ് വഴി കാണാന്‍ ശ്രെമിക്കുമല്ലോ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. സ്‌ക്രീന്‍ ഷോട്ടുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button