കുമാരമംഗലം: അമ്മയുടെ സുഹൃത്തിന്റെ കണ്ണില്ലാത്ത ക്രൂരതയെ തുടര്‍ന്ന് തൊടുപുഴയില്‍ ഏഴുവയസ്സുകാരന്‍ മരണമടഞ്ഞ സംഭവം അത്ര പെട്ടെന്ന് ഒന്നും മലയാളികള്‍ക്ക് മറക്കാന്‍ പറ്റില്ല. കേരളക്കരയാകെ കണ്ണീര്‍ പൊഴിച്ച സംഭവമായിരിന്നു അത്. ആ ഏഴ് വയസുകാരന്റെ സ്മരണാര്‍ഥം സ്‌കൂള്‍ അങ്കണത്തില്‍ ഒരു ലൈബ്രറി ഒരുങ്ങിയിരിക്കുകയാണ് ഇടുക്കി ജില്ലാ പോലീസ് അസോസിയേഷന്‍. ഏഴുവയസുകരാന്‍ പഠിച്ചിരുന്ന കുമാരമംഗലം ഗവ. എല്‍.പി സ്‌കൂളിലാണ് അവന്റെ ഓര്‍മയ്ക്കായി പോലീസ് അസോസിയേഷന്‍ ലൈബ്രറി ഒരുക്കിയത്. കൊടിയ പീഡനത്തെതുടര്‍ന്ന് വിടരും മുമ്പെ കൊഴിഞ്ഞുപോയ ആഴ് ഏഴ് വയസുകരന്‍ ഇനി ഈ പുസ്തക താളുകളിലൂടെ ഓര്‍മ്മിക്കപ്പെടും.
250ല്‍ ഏറെ പുസ്തകങ്ങളാണ് നിയമപാലകര്‍ ലൈബ്രറിക്കായി സമ്മാനിച്ചത്. സ്‌കൂളിന് ലൈബ്രറി ഉണ്ടെങ്കിലും ഏഴുവയസുകാരന്റെ സ്മരണാര്‍ഥം ഈ ലൈബ്രറി മറ്റൊന്നായി നിലനിര്‍ത്താനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം. സുമനസുകളുടെ സഹായത്തോടെ കൂടുതല്‍ പുസ്തകങ്ങള്‍ എത്തിച്ച് ജില്ലയിലെ തന്നെ മികച്ച ഒരു ലൈബ്രറിയുണ്ടാക്കാനാണ് സ്‌കൂള്‍ അധികൃതരുടെ ലക്ഷ്യം.