KeralaNews

ആളുകൾ എന്നെ കീറിമുറിക്കാൻ ശ്രമിച്ചു; നിങ്ങൾ കാണുന്ന ഈ പുഞ്ചിരി തോൽക്കാൻ തയ്യാറല്ലെന്ന ഓർമ്മപ്പെടുത്തലാണ്; ഫേസ്ബുക്ക് കുറിപ്പുമായി അമൃത സുരേഷ്

കൊച്ചി:ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. തന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെല്ലാം അമൃത സുരേഷ് തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ പങ്കുവക്കാറുണ്ട്. എന്നാൽ, കുറച്ച് കാലങ്ങളായി നിരവധി െൈസബർ ബുള്ളിയിംഗുകളും അമൃതയും കുടുംബവും നേരിടാറുണ്ട്.

തനിക്കെതിരെ വരുന്ന വിമർശനങ്ങളെയെല്ലാം വളരെ ധൈര്യത്തോടെ നേരിടുന്നയാളാണ് അമൃത. ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഗായിക കുറിച്ച വാക്കുകളാണ് വൈറലാവുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

സന്തോഷങ്ങളെല്ലാം കവർന്നെടുക്കാൻ ശ്രമിച്ചുകൊണ്ട് ആഴത്തിൽ മുറിവുണ്ടാക്കിയിരുന്നപ്പോൾ ജീവിതം അതിരുകടന്നതായി തോന്നിയ ഒരു കാലമുണ്ടായിരുന്നു. എന്നാൽ ആ നിമിഷങ്ങളിൽ, ഞാൻ വലിയൊരു കാര്യം പഠിച്ചു. ജീവിതം എന്തൊക്കെ പ്രതിസന്ധികൾ നിങ്ങൾക്ക് നേരെ എറിഞ്ഞാലും ഒരു പുഞ്ചിരി അത് സുഖപ്പെടുത്തും. അത് സന്തോഷത്തിന്റെ അടയാളം മാത്രമല്ല. ശക്തിയുടെയും പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകം കൂടിയാണത്.

ആളുകൾ എന്നെ കീറിമുറിക്കാൻ ശ്രമിച്ചു, പക്ഷേ നിങ്ങൾ നിങ്ങളിലും പ്രിയപ്പെട്ടവരുടെ സ്നേഹത്തിലും വിശ്വസിക്കുന്നിടത്തോളം കാലം നിങ്ങൾക്ക് എന്തും നേരിടാൻ കഴിയുമെന്ന് ഞാൻ മനസിലാക്കി. നിങ്ങൾ കാണുന്ന ഈ പുഞ്ചിരി വെറും പ്രദർശനത്തിനുള്ളതല്ല ഞാൻ തോൽക്കാൻ തയ്യാറല്ലെന്ന ഓർമ്മപ്പെടുത്തലാണ്. എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും കഴിയും.

നിങ്ങൾ കടന്നപോകുന്നത് എന്തുതന്നെയായാലും, നിങ്ങളുടെ ശക്തി നിങ്ങളുടെ ഉള്ളിലാണെന്ന് ഓർമ്മിക്കുക. നിങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹത്തിൽ വിശ്വസിക്കുക. ബുദ്ധിമുട്ടുള്ളപ്പോൾ പോലും പുഞ്ചിരിച്ചുകൊണ്ടിരിക്കുക. കാരണം നിങ്ങളുടെ പുഞ്ചിരിക്ക് നിങ്ങളുടെ ലോകത്തെ പ്രകാശിപ്പിക്കാനുള്ള ശക്തിയുണ്ട്, ഒരുപക്ഷേ മറ്റാരുടെയെങ്കിലും പോലും… ശക്തിയോടെ തന്നെ തുടരുക. അനുകമ്പയോട് കൂടി ഇരിക്കുക. നിങ്ങളുടെ യാത്രയുടെ സൗന്ദര്യത്തിൽ വിശ്വസിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker