ജീവിക്കാനായി ഭക്ഷണത്തിന് പകരം കഴിക്കുന്നത് ബിയര്‍ മാത്രം; 16 ദിവസം കൊണ്ട് കുറഞ്ഞ ഭാരമറിഞ്ഞാല്‍ ഞെട്ടും
യുഎസിലെ ഒഹിയോയിലുള്ള ഒരു ഭക്ഷണപ്രിയന്‍ പൂര്‍ണ്ണമായും ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. ഇയാള്‍ ഇപ്പോള്‍ ഭക്ഷണത്തിനു പകരമായി ജീവിക്കാന്‍ വേണ്ടി കഴിക്കുന്നത് ബിയര്‍ മാത്രം. നിലവില്‍ 46-ദിവസമായി ഈ ഡയറ്റ് പിന്തുടരുന്നു. ഇതിനെ തുടര്‍ന്ന് 16 ദിവസം കൊണ്ട് തന്റെ 22 കിലോ ശരീരഭാരംകുറഞ്ഞെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
ഈ മാറ്റം വ്യക്തമാക്കിയുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.ഡെല്‍ ഹാള്‍ എന്ന് പേരുള്ള പഴയ പട്ടാളക്കാരനും നിലവില്‍ സിന്‍സിനാറ്റി നിവാസിയുമായ വ്യക്തിയാണ് ഇത്തരത്തില്‍ ഭക്ഷണം പൂര്‍ണ്ണമായി ഉപേക്ഷിച്ച് ബിയര്‍ മാത്രം കഴിച്ച് ജീവിക്കുന്നത്.
മുന്‍പ് പതിനെട്ടാം നൂറ്റാണ്ടിലെ ബാവറിയന്‍ സന്യാസിമാര്‍ പിന്തുടര്‍ന്നു പോന്നിരുന്ന ഭക്ഷണ രീതിയാണ് ഇത്. ഇതേവരെ രണ്ടാം തവണയാണ് ഡെല്‍ ഹാള്‍ ഈ ഡയറ്റ് പരീക്ഷിക്കുന്നത്.നേരത്തെ 2019ല്‍ ഈ ഭക്ഷണ രീതി വഴി 19.5 കിലോ ശരീരഭാരം ഭാരം കുറച്ചെന്ന് അദ്ദേഹം അവകാശപ്പെടുന്നു.