KeralaNewsRECENT POSTS
തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന് സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ച തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ് മന്ദിരത്തിൽ നിന്നാണ് രാധാകൃഷ്ണനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം രാധാകൃഷ്ണന്റെ അംഗത്വം റദ്ദാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചു. രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ചിരിന്നു. കേരളകൗമുദിയിലെ പ്രൂഫ് റീഡറായ രാധാക്യഷ്ണന്‍ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് സദാചാര ഗുണ്ടായിസം കാട്ടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News